Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty 20

ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ‌ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും ജോ​ഷ് ഇം​ഗ്ലി​സി​ന്‍റെ​യും കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മാ​റ്റ് റെ​ൻ​ഷാ​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​യ​ർ‌​ല​ൻ​ഡി​ന് വേ​ണ്ടി മാ​ർ​ക് അ​ഡ​യ​ർ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. മാ​ത്യൂ ഹം​ഫ്രെ​യ്സ്, ജോ​ർ​ജ് ഡോ​ക്ക്റ​ൽ. ഹാ​രി ടെ​ക്ട​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Kerala

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി 20യെ ​ഇ​ല്ലാ​താ​ക്ക​ലാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും ല​ക്ഷ്യ​മെ​ന്ന് പാർട്ടി ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ്. ട്വ​ന്‍റി 20ക്കെ​തി​രെ ഒ​ന്നി​ച്ച​ത് 25പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​ണെ​ന്നും സാ​ബു പ​റ​ഞ്ഞു.

"ക്യാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​ർ​ക്കു​ള്ള പാ​സു​ക​ൾ മു​ക്കി. ക​ണ്ണൂ​ർ മോ​ഡ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു.'-​സാ​ബു കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫും- യു​ഡി​എ​ഫും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ​ഖ്യം പ്ര​വ​ർ​ത്തി​ച്ച​ത്. കോ​ൺ​ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് ശ്രീ​നി​ജ​ൻ ആ​ണെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും സ്വാ​ധീ​നി​ച്ചു. താ​ൻ വോ​ട്ട് ചെ​യ്യു​ന്ന ബൂ​ത്തി​ൽ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. വോ​ട്ട് ചെ​യ്യു​മ്പോ​ൾ പോ​ലും ബ​ഹ​ളം ഉ​ണ്ടാ​ക്കി. പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി.'-​സാ​ബു കൂ​ട്ടി​ച്ചേ​ർ​ത്തു.

"പാ​സു​മാ​യി വ​ന്ന മാ​ധ്യ​മ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. ആ ​പ​ദ്ധ​തി പാ​ളി​യ​ത് കൊ​ണ്ടാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത് സി​പി​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്.'-​സാ​ബു പ​റ​ഞ്ഞു.

മ​റ്റു ബൂ​ത്തു​ക​ളി​ൽ നി​ന്ന് വ​രെ ആ​ളു​ക​ൾ എ​ത്തി​യെ​ന്നും ത​ന്നെ ആ​ക്ര​മി​ക്കാ​നാ​ണ് ഇ​വ​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തെ​ന്നും സാ​ബു പ​റ​ഞ്ഞു. ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വി​മ​ർ​ശി​ച്ചു.

Latest News

Up